വെള്ളിയാഴ്‌ച, മേയ് 10, 2013

വാക്കേറ്


പിഴച്ചുവീണതോ
പിഴച്ചുകേട്ടതോ ആയ
ഒരു വാക്കുരുട്ടി
ഉറക്കത്തിന്റെ
രായിരനെല്ലൂര്‍
കേറുമ്പോഴാണ്
ഉരുണ്ടുവീണത്.
കൂടെ വാക്കും...
പൊട്ടിച്ചിതറി
തരികള്‍ വളര്‍ന്ന്
തെക്കോട്ടും വടക്കോട്ടുമെന്ന്
പാഞ്ഞുനടക്കാന്‍ തുടങ്ങിയതും
ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.

14 അഭിപ്രായങ്ങൾ:

Njanentelokam പറഞ്ഞു...

സ്വപ്നാടനം ?

ajith പറഞ്ഞു...

വാക്കൂട്ടം നന്നായി

സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ശുഭാശംസകൾ....

AnuRaj.Ks പറഞ്ഞു...

വാക്കുകൾ പിഴച്ചു പ്രസവിക്കുക ...കൊള്ളാം ഇഷ്ടമായി

ശ്രീനാഥന്‍ പറഞ്ഞു...

വാക്കുരുട്ടി കയറ്റുന്ന, ചിതറുന്ന വാക്കിനു പിന്നാലെ പായുന്ന നാരായണ ഭ്രാന്തനാകുന്നു കവി.നല്ല ഒതുക്കമുള്ള, കനമുള്ള കവിത.

മുകിൽ പറഞ്ഞു...

വാക്കു പൊട്ടിച്ചിതറി ഒരുപാടു തരികള്‍ വളര്‍ന്നു ഒരുപാടുപേരിലേക്കു എത്തി നിറയട്ടെ കവിത. സ്നേഹാശംസകള്‍.

Echmukutty പറഞ്ഞു...

ആഹാ! ഈ ഏറ് നല്ലോണം കൊണ്ടു....

ചന്തു നായർ പറഞ്ഞു...

രായിരനെല്ലൂര്‍ മലയില്‍ ഇപ്പോഴും നാറാണത്ത് ഭ്രാന്തന്മാര്‍ വാക്കുകള്‍ കല്ലായി ഉരുട്ടി കയറ്റുന്നു ............ആശംസകള്‍

ente lokam പറഞ്ഞു...

എന്ത് എഴുത്ത്? എത്ര വായിച്ചിട്ടും വീണ്ടും
വീണ്ടും വായിച്ചു ചിന്തിക്കാൻ തോന്നുന്നു..

ഈ ഏറു നന്നായിട്ട് കൊണ്ടു കേട്ടോ

ജന്മസുകൃതം പറഞ്ഞു...

ചങ്ങലയും കൊണ്ട്
പിന്നാലെയോടാന്‍
ഒരുടലല്ലേയുള്ളൂയെന്ന്
വായിട്ടലച്ചിട്ടും
വാവിട്ട വാക്കല്ലേയെന്ന്
വായായ വാതോറും
പിഴച്ചുപെറ്റ് അതൊരു
വാക്കൂട്ടമാകുന്നുണ്ട്.


നന്നായി

മണ്ടൂസന്‍ പറഞ്ഞു...

രായിരനെല്ലൂർ കയറുമ്പോൾ ഉരുണ്ട് വീണാൽ ഞാനറിയണമല്ലോ, എപ്പഴാ വീണത് ?
ആ നാറാണത്ത് പ്രതിമയുടെ മുകളിലൊക്കെ കയറി കുറേ കളിച്ചതാ പണ്ട്.!
ആശംസകൾ.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വാക്കേറ് നന്നായി

വര്‍ഷിണി* വിനോദിനി പറഞ്ഞു...

മനോഹരം..ആശംസകൾ..!

Cv Thankappan പറഞ്ഞു...

വാക്കുപിഴച്ചാല്‍ വാക്കേറുകൊണ്ടൊരു
പെരുയദ്ധം കാണാം,കേള്‍ക്കാം.
നന്നായിരിക്കുന്നു വാക്കേറ്.
ആശംസകള്‍