ഞായറാഴ്‌ച, നവംബർ 22, 2009

മനപ്പറമ്പ്......... അഥവാ


മനപ്പറമ്പ്......... അഥവാ  ചില കടംങ്കഥകള്‍

മനസ്സില്‍ പടര്‍ന്നുപന്തലിച്ച് 
തണലും തലോടലും കൊണ്ട് വേരുകള്‍ ആഴ്ന്നിറങ്ങിയവന്‍........

കയ്ച്ചിട്ടിറക്കാന്‍ വയ്യെന്നാലും ഇറക്കിക്കഴിഞ്ഞാല്‍ ജീവിതംമധുരമുള്ളതാക്കാന്‍ അതുമതി.............    


ഒരുപാടു മുറിച്ചിട്ടും 
 തളിര്‍ത്തുനിറഞ്ഞകൊമ്പുകളില്‍ കടവാതിലുറങ്ങുന്ന 
കാറ്റിനോടു കെഞ്ചി മാമ്പഴം വീഴ്ത്തിത്തന്ന കഥയൊരുപാടുള്ളില്‍ മയങ്ങുന്നവന്‍........


അറിയാതെ തൊട്ടാല്‍ വാടും
 അറിഞ്ഞു തൊട്ടാല്‍മുള്ളുകൊണ്ട് പോറും.........


തണലെന്നു കരുതി ചുവട്ടില്‍നിന്നാല്‍ 
തലയില്‍ വീഴുന്നത് ഒരു മച്ചിങ്ങയോ മടലോ  
ഒരു തേങ്ങതന്നെയോ ആവും...........



ഇടക്കൊന്നു തോണ്ടി മുറുമുറുത്ത് 
അങ്ങട്ടയിലും ഇങ്ങട്ടയിലും പാഞ്ഞ് 
മുടിയഴിച്ചിട്ടാടി ഇപ്പോള്‍ ശാന്തം.........

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ചില കടംങ്കഥകള്‍............

Typist | എഴുത്തുകാരി പറഞ്ഞു...

തോറ്റു. എനിക്കറിയില്ല.

ജ്വാല പറഞ്ഞു...

ഈ കടങ്കഥക്ക് ഉത്തരം ഉണ്ടോ? ജീവിതമെന്ന പ്രഹേളിക തന്നെ!

പ്രയാണ്‍ പറഞ്ഞു...

എഴുത്തുകാരി ,ജ്വാല ഞാനും തോറ്റു....:)

Rejeesh Sanathanan പറഞ്ഞു...

ഉത്തരം തെറ്റിയാലോ.....അതിനാല്‍ തന്നെ അറിവുള്ളവര്‍ പറയട്ടെ....