വെള്ളിയാഴ്‌ച, നവംബർ 13, 2009

ചിലന്തിവല........


മടുപ്പിന്റെ കുത്തൊഴുക്കില്‍
കുടുങ്ങിപ്പോയ ചിലന്തിവലയില്‍
കെട്ടഴിക്കുന്ന വലക്കണ്ണികള്‍
എന്നത്തേയും പോലെ
ഊരാക്കുടുക്കാവുമെന്നറിഞ്ഞിട്ടും
ഒരിക്കലെങ്കിലും വലവിട്ട്
പുറത്തിറങ്ങണമെന്ന
വ്യാമോഹത്തില്‍ വീണ്ടും
കള്ളികള്‍ അങ്ങോട്ടുമിങ്ങോട്ടും
അടുക്കിപ്പെറുക്കുമ്പോള്‍
ഒരിക്കല്‍പോലും വലയില്‍
കുടുങ്ങില്ലെന്നു നടിക്കുന്നവരുടെ
പരിഹാസം കണ്ടില്ലെന്നു നടിച്ച്
വീണ്ടും തുടക്കത്തിലെത്തി
ആദ്യമെന്ന പോലെ
അടുക്കിത്തുടങ്ങുമ്പോള്‍
സെക്കന്റുകള്‍ പെറ്റുകൂട്ടിയ
നിമിഷങ്ങളും മണിക്കുറുകളും
വാശിയോടെ നെയ്തുമുറുക്കുന്നു
അഴിക്കാന്‍ പറ്റാത്ത മറ്റൊരു വല.

5 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

spider solitaire........:)

Bindhu Unny പറഞ്ഞു...

അപ്പോള്‍ രക്ഷയില്ല ല്ലേ?
നന്നായിട്ടുണ്ട്.‍ :)

കണ്ണനുണ്ണി പറഞ്ഞു...

അതെ...അഴിക്കാന്‍ പറ്റാത്ത വല

Typist | എഴുത്തുകാരി പറഞ്ഞു...

ഒരിക്കല്‍ കുടുങ്ങിപ്പോയാല്‍ പിന്നെ കഴിഞ്ഞു, രക്ഷയില്ല.

പ്രയാണ്‍ പറഞ്ഞു...

ഇപ്പോള്‍ അഡിക്ഷന്‍ കുറഞ്ഞു ബിന്ദു. കണ്ണനുണ്ണി, എഴുത്തുകാരി ശരിയാണ് വലയില്‍ കുടുങ്ങിയാല്‍ അതഴിഞ്ഞില്ലെങ്കില്‍ വട്ടുപിടിക്കും.