ഞായറാഴ്‌ച, ഡിസംബർ 21, 2008

കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക

കൂരാകൂരിരുട്ട് .....വിജനമായ വഴി....മഴക്കാറിനിടയിലൂടെ കാണുന്ന ചന്ദ്രനെ പോലെ വഴിവിളക്കുകള്‍ മിന്നിക്കൊണ്ടിരിക്കുന്നു...വഴിയിലൂടെ ഒരു കാര്‍ മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു...എതോ അപകടത്തിന്റെ സൂചനയെന്നോണം കാറിന്റെ ലൈറ്റുകള്‍ ഇടതടവില്ലാതെ മിന്നിക്കൊണ്ടിരുന്നു... ഞെരിച്ചു കൊല്ലാനെന്നോണം ഒരുതരം പ്രതികാരബുദ്ധിയോടെ പുകമഞ്ഞ് കാറിനെ പൊതിഞ്ഞു കൊണ്ടിരുന്നു...മഞ്ഞല്ലാതെ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല..ഒരു പഴയ സിനിമയിലെ പ്രേതഗാനം കാറിനുള്ളില്‍ നിറഞ്ഞുനിന്നു

മാ വാരികയിലെ പ്രേത കഥയുടെ തൊടക്കംപോലെല്ല്യേ....? പക്ഷെ ഇതൊരനുഭവകയാണ്...പാട്ട് വന്നത് എന്റെ വായില്‍ നിന്നും. വീട്ടിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് . ഇനി കുറച്ചു കാലം ഈ പ്രേതകഥ ഇങ്ങിനെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം പറയുന്നത്....പിന്നെ ഇവിടെ സൂര്യനെ കാണാതായിട്ട് രണ്ടു ദിവസമായി .കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക. വീണ്ടും കാണും വരെ ആശംസകള്‍..........

1 അഭിപ്രായം:

പാവത്താൻ പറഞ്ഞു...

അർദ്ധരാത്രി, ക്ലോക്കിൽ മണി രണ്ടടിച്ചു. മന്ദമാരുതൻ ആഞ്ഞു വീശി.ചീറിപ്പാഞ്ഞു വന്നു നിന്ന കറുത്ത മാരുതി കാറിൽ നിന്നും നാല്‌ അശ്വാരൂഡർ പുറത്തേക്കിറങ്ങി...... എന്തൊക്കെ പ്രതീക്ഷകളായിരുന്നു വായിക്കാൻ തുടങ്ങിയപ്പോൾ....
മഞ്ഞാണു വില്ലൻ അല്ലെ?
എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകൾ മാറട്ടെ എന്ന് ആശംസിക്കുന്നു.പുതു വർഷ സൂര്യന്റെ ചൂടിൽ എല്ലാ ദു:ഖങ്ങളുടേയും മഞ്ഞുരുകി ഇല്ലാതാകട്ടെ